ആരോപണം തെറ്റ് ; വനം ഭേദഗതി നിയമം കാലോചിത പരിഷ്‌കരണത്തിന് : റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം
വനം വകുപ്പ് ജീവനക്കാരില്‍ താഴേത്തട്ടിലുള്ളവരെ ഓഫീസര്‍ പദവി നല്‍കി കൂടുതല്‍ അധികാരം നല്‍കാനാണ് വനം ഭേദഗതി ബിൽ വഴി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന വാദം തെറ്റാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പുതിയ തസ്തികകള്‍ ഉള്‍പ്പെടുത്തിയും പഴയത് ഒഴിവാക്കി പരിഷ്‌കരിക്കുകയുമാണ് ചെയ്‌തത്. ഓഫീസര്‍മാരുടെ എണ്ണം പതിനഞ്ചായി കുറച്ചു. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തുടങ്ങിയ തസ്തികകളുടെ പേരുകൾ ഉള്‍പ്പെടുത്താനും ഫോറസ്റ്റ് പ്ലാന്റേഷന്‍ മേസ്തിരി തുടങ്ങി ഉപയോഗത്തിലില്ലാത്ത പേരുകള്‍ ഒഴിവാക്കാനുമാണ് ഭേദഗതി. ജനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നെന്ന ആരോപണവും തെറ്റാണ്. റേഞ്ചര്‍ എന്ന പേര് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നും ഫോറസ്റ്റര്‍ എന്നത് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നും മാറ്റിയെങ്കിലും ഇവരുടെ അധികാരത്തിന് മാറ്റമില്ല.
നിലവിലുള്ള ലിസ്റ്റിലെ ഫോറസ്റ്റ് ഓഫീസര്‍മാര്‍
ചീഫ് കണ്‍സര്‍വേറ്റര്‍, കണ്‍സര്‍വേറ്റര്‍, ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍, അസി. കണ്‍സര്‍വേറ്റര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, റേഞ്ചര്‍, ഡെപ്യൂട്ടി റേഞ്ചര്‍ ഫോറസ്റ്റര്‍, തടി ഡിപ്പോ ഓഫീസര്‍, ഫോറസ്റ്റ് ഗാര്‍ഡ്, ഫോറസ്റ്റ് പ്ലാന്റേഷന്‍ മേസ്തിരി, വാച്ചര്‍, ഗെയിം വാര്‍ഡന്‍, അസി. ഗെയിം വാര്‍ഡന്‍, ഗെയിം റേഞ്ചര്‍, ഗെയിം ഫോറസ്റ്റര്‍, ഗെയിം ഗാര്‍ഡ്, ഫോറസ്റ്റ് ആക്ട് പ്രകാരം നിയമിക്കപ്പെടുന്ന ജീവനക്കാർ.
ഭേദഗതിയിലുള്ള ഓഫീസര്‍മാര്‍
പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, തടി ഡിപ്പോ ഓഫീസര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, വാച്ചര്‍.









0 comments