ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ മോഷണം; ആറ് പവൻ സ്വർണം നഷ്ടമായെന്ന് പരാതി

police

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Jun 27, 2025, 10:54 AM | 1 min read

കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ മോഷണം. ഹൈക്കോടതിയിലെ ജസ്റ്റിസ് എ ബദറുദീന്റെ വീട്ടിലാണ് മോഷണം നടന്നത്. എറണാകുളം പത്തടിപ്പാലത്തെ വീട്ടിൽ നിന്ന് ആറ് പവൻ സ്വർണം മോഷണം പോയെന്നാണ് പരാതി.


തിങ്കളാഴ്ച രാവിലെയാണ് മോഷണം നടന്നത്. തുടർന്ന് എ ബദറുദ്ദീന്റെ പ്രൈവറ്റ് സെക്രട്ടറി കളമശേരി പൊലീസിൽ പരാതി നൽകി. സ്വർണം നഷ്ടമായ പരാതിയിൽ കളമശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്.




deshabhimani section

Related News

View More
0 comments
Sort by

Home