കാഞ്ഞങ്ങാട്ട് റിട്ട. എസ്‌ഐ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ റിട്ട. എസ്‌ഐയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മാവുങ്കാൽ ശ്രീരാമ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ടി സച്ചിൻ മയൻ(62) ആണ് മരിച്ചത്. പരപ്പ പ്രതിഭാ നഗർ സ്വദേശിയാണ്.
ശനിയാഴ്ച വൈകിട്ടാണ് സച്ചിൻ മയനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ചിന്നഭിന്നമായിരുന്നു. തിരിച്ചറിയൽ കാർഡ് കണ്ടാണ് ആളെ തിരിച്ചറിഞ്ഞത്. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സച്ചിൻ മയൻ ഹൊസ്ദുർഗ് കൺട്രോൾ റൂമിലും സ്‌പെഷൽ ബ്രാഞ്ചിലും പ്രവർത്തിച്ചിരുന്നു.







0 comments