റിപ്പബ്ലിക് ദിനാഘോഷം: തലസ്ഥാനത്ത് ഗവർണർ പതാക ഉയർത്തും

Rajendra Arlekar
വെബ് ഡെസ്ക്

Published on Jan 25, 2025, 07:46 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. നാളെ രാവിലെ 9ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തുന്നതോടെ ആഘോഷ പരിപാടികൾ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ പങ്കെടുക്കും. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ അഭിവാദ്യം ഗവർണർ സ്വീകരിക്കും. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകും. മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായു സേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും ഉണ്ടായിരിക്കും. റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പൊതുജനങ്ങൾക്ക് പങ്കെടുക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home