വർഗീയവിദ്വേഷ പരാമർശത്തിൽ റിമാൻഡ്; പി സി ജോർജ് ആശുപത്രിയിൽ തുടരുന്നു

കോട്ടയം: വർഗീയവിദ്വേഷ പരാമർശത്തിന് റിമാൻഡിലായ ബിജെപി നേതാവ് പി സി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയിൽ ജോർജ് നൽകിയ ജാമ്യാപേക്ഷ വ്യാഴാഴ്‌ച പരിഗണിക്കും.
ജനം ടിവി ചാനൽ ചർച്ചയിലാണ് ഒരു മതവിഭാഗത്തിനെതിരെ കടുത്ത വിദ്വേഷപരാമർശം പി സി ജോർജ് നടത്തിയത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതുടർന്ന് ഒളിവിൽപോയ പി സി ജോർജ് കഴിഞ്ഞദിവസം നാടകീയമായി ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങുകയായിരുന്നു. ജോർജ് നൽകിയ ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. വൈദ്യപരിശോധനയിൽ ഇസിജിയിൽ വ്യതിയാനം കണ്ടതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.









0 comments