print edition ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കുന്നു; സാധ്യതാപട്ടിക 23ന്

differently abled
avatar
സ്വന്തം ലേഖകൻ

Published on Oct 21, 2025, 12:01 AM | 1 min read

തിരുവനന്തപുരം : ​സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനങ്ങൾ വേഗത്തിലാക്കി സർക്കാർ. ഉദ്യോഗാർഥികളുടെ സാധ്യതാ പട്ടിക 23-ന് പ്രസിദ്ധീകരിക്കും. ഇതുസംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്‌ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സുപ്രീംകോടതി നിർദേശപ്രകാരം ഭിന്നശേഷി സംവരണത്തിന്‌ ഉദ്യോഗാർഥികളെ ശുപാർശ ചെയ്യുന്നതിന്‌ ജില്ലാതല, സംസ്ഥാനതല സമിതികൾ രൂപീകരിച്ചിരുന്നു. സ്പെഷ്യൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നിന്ന് ജില്ലാതല സമിതി കൺവീനർമാർക്ക് ലഭിച്ച ഉദ്യോഗാർഥികളുടെ വിവരങ്ങൾ ‘സമന്വയ' പോർട്ടലിൽ അടിയന്തിരമായി രേഖപ്പെടുത്തണം.


ഡാറ്റാ എൻട്രി, സൂപ്രണ്ട് തലത്തിലുള്ള പരിശോധന, കൺവീനറുടെ കൺഫർമേഷൻ എന്നിവ 22-നുള്ളിൽ പൂർത്തിയാക്കണം. തുടർന്ന്‌ ഉദ്യോഗാർഥികളുടെ പേരും എംപ്ലോയ്‌മെന്റ് രജിസ്റ്റർ നമ്പറും അടങ്ങിയ സാധ്യത ലിസ്റ്റ് 23ന്‌ സമന്വയ പോർട്ടലിൽ ലഭ്യമാകും. പട്ടിക വിദ്യാഭ്യാസ ഓഫീസുകളിലും തദ്ദേശ സ്ഥാപനങ്ങളിലും പ്രസിദ്ധീകരിക്കണം, പത്ര–ദൃശ്യമാധ്യമങ്ങളിൽ അറിയിപ്പായി നൽകണം.

തുടർന്ന്‌ ഉദ്യോഗാർഥികൾക്ക്‌ ഒഴിവ്‌ അനുസരിച്ച്‌ ഓപ്‌ഷനുകൾ നൽകി ബന്ധപ്പെട്ട രേഖകൾ സമന്വയിൽ അപലോഡ്‌ ചെയ്യണം. അസൽ രേഖകളുടെ പരിശോധനക്ക്‌ ജില്ലാതല സമിതിക്ക്‌ മുന്നിൽ ഉദ്യോർഥിക്ക്‌ ഹാജരാകാൻ അവസരം നൽകും. യോഗ്യരായ ഉദ്യോഗാർഥികളുടെ തസ്‌തിക തിരിച്ചുള്ള റാങ്ക്‌ ലിസ്റ്റ്‌ നവംബർ 13ന്‌ പ്രസിദ്ധീകരിക്കും. 14ന്‌ ജില്ലാതലസമിതി ബന്ധപ്പെട്ട സ്‌കൂൾ മാനേജർക്ക്‌ നിയമന ശുപാർശ നൽകും. ശുപാർശ ലഭിച്ച്‌ 15 ദിവസത്തിനുള്ളിൽ മാനേജർമാർ നിയമന ഉത്തരവ്‌ പുറപ്പെടുവിക്കണം. ഉത്തരവ്‌ ലഭിച്ച്‌ 14 ദിവസത്തിനുള്ളിൽ ഉദ്യോഗാർഥിക്ക്‌ ജോലിയിൽ പ്രവേശിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home