print edition കേരളത്തിന്റെ ഐടി വികസനം ; ‘റികോഡ് കേരള 2025’ 
28ന്‌ മുഖ്യമന്ത്രി 
ഉദ്‌ഘാടനം ചെയ്യും

recode kerala seminar
വെബ് ഡെസ്ക്

Published on Oct 24, 2025, 01:05 AM | 1 min read


കൊച്ചി

സംസ്ഥാന സർക്കാരിന്റെ വിഷന്‍ 2031ന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവരസാങ്കേതികരംഗത്തെ വളര്‍ച്ചയും ലക്ഷ്യങ്ങളും ചർച്ചചെയ്യാൻ 28ന്‌ കാക്കനാട്‌ വികസനസെമിനാർ സംഘടിപ്പിക്കും. ഐടി വകുപ്പിന്റെ നേതൃത്വത്തിൽ ‘റികോഡ് കേരള 2025’ എന്ന പേരിൽ നടക്കുന്ന സംസ്ഥാന വികസനസെമിനാർ രാവിലെ ഒന്പതിന്‌ കിന്‍ഫ്ര ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.


സെമിനാറില്‍ നയരൂപകർത്താക്കളും വ്യവസായികളും സംരംഭകരും ടെക്‌നോളജി വിദഗ്ധരും പങ്കെടുക്കും. ‘റികോഡ് കേരള 2031’ ലക്ഷ്യംവച്ചുള്ള സംസ്ഥാനത്തിന്റെ ഐടി റോഡ്‍മാപ്പും ചടങ്ങിൽ പുറത്തിറക്കും. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനില്‍ ഇന്‍ഫോപാര്‍ക്ക് വികസിപ്പിച്ച പ്രീമിയം കോ വര്‍ക്കിങ്‌ സ്‌പേസായ ഐ ബൈ ഇന്‍ഫോപാര്‍ക്കിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകും. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീറാം സാംബശിവ റാവു വകുപ്പിന്റെ നേട്ടങ്ങളും മുന്നോട്ടുള്ള പദ്ധതികളും അവതരിപ്പിക്കും.


വിവിധ സെഷനുകളിലായി ഡിജിറ്റല്‍ ഗവേണന്‍സ്, ടെക്‌നോളജി ഇന്നൊവേഷന്‍, എന്റര്‍പ്രണര്‍ഷിപ് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. നവകേരളം ലക്ഷ്യംവച്ചുള്ള ഐടി പരിസ്ഥിതി, ഇ–-ഗവേണന്‍സ് മോഡലുകള്‍, സ്റ്റാര്‍ട്ടപ്പ് കൂട്ടായ്മകള്‍, ടെക്നോപാര്‍ക്ക്–ഇന്‍ഫോപാര്‍ക്ക്–സൈബര്‍പാര്‍ക്ക് വികസനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും. ഐടി പ്രൊഫഷണലുകള്‍, സംരംഭകര്‍, വിദ്യാര്‍ഥികള്‍ എന്നിവർക്ക്‌ പങ്കെടുക്കാം. താൽപ്പര്യമുള്ളവർ www.recodekerala.in വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം.



deshabhimani section

Related News

View More
0 comments
Sort by

Home