ഒഴിവായവരെ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് ഭക്ഷ്യമന്ത്രിയുടെ നിർദേശം
റേഷൻ മസ്റ്ററിങ് 93 ശതമാനം ; കുറവ് എറണാകുളത്ത്

തിരുവനന്തപുരം
സംസ്ഥാനത്ത് മുൻഗണന റേഷൻകാർഡുടമകളുടെ മസ്റ്ററിങ് 93 ശതമാനമായി. ഇനി 12 ലക്ഷത്തിനടുത്ത് കാർഡ് അംഗങ്ങളാണ് മസ്റ്ററിങ് നടത്താനുള്ളത്. ഏറ്റവും കുറവ് മസ്‌റ്ററിങ് എറണാകുളം ജില്ലയിലാണ്. സമയം നീട്ടിനൽകിയിട്ടും നടപടി പൂർത്തിയാക്കാത്തതിന്റെ കാരണം കണ്ടെത്താൻ ജീവനക്കാർക്ക് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർദേശം നൽകി. തിങ്കൾ മുതൽ ബുധൻവരെയുള്ള ദിവസങ്ങളിൽ കാർഡ് അംഗങ്ങളെ നേരിട്ട് കാണാൻ റേഷൻ ഇൻസ്‌പെക്ടർമാരോട് ആവശ്യപ്പെട്ടത്. മന്ത്രി മിന്നൽ സന്ദർശനം നടത്തും.
ഫേസ് ആപ് ഏർപ്പെടുത്തിയിട്ടും, ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ മസ്റ്ററിങ് നടത്തിയിട്ടില്ല. എന്നാൽ, മറ്റുസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തി ജോലി ചെയ്യുന്നവർ ആ സേവനം പ്രയോജനപ്പെടുത്തി. മസ്റ്ററിങ് നടത്താത്തവർക്ക് വരുംമാസങ്ങളിൽ റേഷൻ ഭക്ഷ്യധാന്യം ലഭിക്കില്ല.
മസ്‌റ്ററിങ് നടത്താത്തവരുടെ വിഹിതം ഒഴിവാക്കിയാകും ഇനി സംസ്ഥാനത്തിനുള്ള ക്വാട്ട. അർഹരായ എല്ലാവർക്കും ഭക്ഷ്യധാന്യം ഉറപ്പുവരുത്താനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്.









0 comments