റേഷൻ മണ്ണെണ്ണ വിതരണം സെപ്തംബർ 30വരെ ദീർഘിപ്പിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം സെപ്തംബർ 30വരെ ദീർഘിപ്പിക്കണമെന്ന് മന്ത്രി ജി ആർ അനിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയോട് ആവശ്യപ്പെട്ടു. മൺസൂൺ മൂലമുണ്ടായ ഗതാഗത തടസങ്ങളും മറ്റു ചില സാങ്കേതിക പ്രശ്നങ്ങളും കാരണമാണ് മണ്ണെണ്ണ വിതരണം സെപ്തംബർ അവസാനം വരെ ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.
ജൂൺ 30ന് അവസാനിക്കുന്ന 2025-26 വർഷം ആദ്യപാദത്തിലേക്ക് 5676 കിലോ ലിറ്റർ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ചത്. എഎവൈ കാർഡുകാർക്ക് ഒരുലിറ്ററും മറ്റു കാർഡുകാർക്ക് അരലിറ്റർ വീതവുമാണ് ലഭിക്കുക. ലിറ്ററിന് 61 രൂപയാണ്. വൈദ്യുതിയില്ലാത്ത കാർഡുകൾക്ക് ആറുലിറ്റർ മണ്ണെണ്ണ ലഭിക്കും. സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് നടപടി. മണ്ണെണ്ണ വിഹിതത്തിൽ കേന്ദ്ര സർക്കാർ കുറവ് വരുത്തിയതോടെ സംസ്ഥാനത്തെ വിതരണം പ്രതിസന്ധിയിലായിരുന്നു.









0 comments