റിമാൻഡിൽ കഴിഞ്ഞ് പുറത്തുവന്ന് പതിനാറുകാരിയെ വീണ്ടും പീഡിപ്പിച്ചു: പ്രതിക്ക് 23 വർഷം തടവ്

arrest
വെബ് ഡെസ്ക്

Published on Sep 10, 2025, 08:21 PM | 1 min read

തിരുവനന്തപുരം: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ജയിൽവാസം‌‌ അനുഭവിച്ച ശേഷം വീണ്ടും പീഡിപ്പിച്ച കേസില്‍ പ്രതി സുജിത്ത് എന്ന ചക്കര(24)ക്ക് ഇരുപത്തിമൂന്ന് വർഷം കഠിന തടവിനും ഇരുപതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പോക്സോ കോടതി ജഡ്ജി അഞ്ചു മീര ബിർള ശിക്ഷിച്ചു .പിഴ അടച്ചില്ലെങ്കിൽ എട്ട് മാസം കൂടി തടവ് അനുഭവിക്കണം .


2022 മാർച്ച് പന്ത്രണ്ടിനാണ് കേസിൽ ആസ്പദമായ സംഭവം.പെൺകുട്ടിയും പ്രതിയും പ്രണയത്തിലായിരുന്നു.പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടികൊണ്ട് പോയി വർക്കലയിൽ വെച്ച് രണ്ട് ദിവസം പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. ഈ കേസിന് മുമ്പ് 2021 സെപ്റ്റംബറിൽ പ്രതി കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പല ദിവസങ്ങളിൽ പീഡിപ്പിച്ചതിന് മറ്റൊരു കേസുമുണ്ടായിരുന്നു.


ഈ കേസിൽ റിമാൻഡിലായ പ്രതി ജാമ്യത്തിലിറങ്ങിയത് അറിഞ്ഞ കുട്ടി തന്നെ കൊണ്ടുപോയില്ലെങ്കിൽ ആത്മഹത്യ ചെയുമെന്ന് പ്രതിയോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ വർക്കലയിൽ ഒരു ലോഡ്ജിൽ കൊണ്ട് പോവുകയും തുടർന്ന് പീഡിപ്പിക്കുകയായിരുന്നു. കൂട്ടിയെ കാണാത്തതിനാൽ വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി ഇവരെ കണ്ടെത്തി.പോലീസ് കണ്ടെടുത്ത കുട്ടിയുടെ വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചപ്പോൾ അതിൽ പുരുഷ ബീജത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ആദ്യത്തെ കേസിൽ പ്രതിക്ക് അമ്പത് വർഷം കഠിന തടവിന് ഇതേ കോടതി ശിക്ഷിച്ചിരുന്നു.


പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഭിഭാഷകരായ നിവ്യ റോബിൻ ,അരവിന്ദ്.ആർ എന്നിവർ ഹാജരായി.ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ്. ഷാജി, ഫോർട്ട് എസ് ഐ കെ.ഉണ്ണികൃഷ്ണൻ നായർ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 32 സാക്ഷികളെ വിസ്തരിച്ചു 29 രേഖകളും നാല് തൊണ്ടിമുതലുകളും ഹാജരാക്കി



deshabhimani section

Related News

View More
0 comments
Sort by

Home