രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാരെ സസ്പെൻഡ് ചെയ്തു

സസ്പെൻഷനിലായ ഡെപ്യൂട്ടി തഹസിൽദാർ പവിത്രൻ | Image: FB/Pavi Anandashram
കാസർകോട്: അഹമ്മദാബാദ് ആകാശദുരന്തത്തിൽ മരിച്ച രഞ്ജിത യെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാരെ സസ്പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെതിരെയാണ് നടപടി എടുത്തത്. രഞ്ജിതയെ അനുശോചിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു പവിത്രൻ ജാതീയവും അശ്ലീലവുമായ ഭാഷയിൽ കമന്റ് ചെയ്തത്. ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി സസ്‌പെന്റ് ചെയ്യാൻ റവന്യൂ മന്ത്രി കെ രാജന്‍ മന്ത്രി ഉത്തരവിടുകയായിരുന്നു.
ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. മുൻമന്ത്രിയും എംഎൽഎയുമായ ഇ ചന്ദ്രശേഖരനെ ജാതീയമായി അധിക്ഷേപിച്ചതിന് പവിത്രനെ കഴിഞ്ഞ സെപ്തംബറിൽ സസ്പെൻഡ് ചെയ്തിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടത്. പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിത ഉൾപ്പെടെ 249 പേർ അപകടത്തിൽ മരിച്ചു.









0 comments