വീണ്ടും ആർഎസ്‌എസ്‌ പ്രചാരകന്റെ പ്രഭാഷണം സംഘടിപ്പിച്ച്‌ രാജ്‌ഭവൻ; ഉയരുന്നത് വ്യാപക വിമർശനം

kerala raj bhavan
വെബ് ഡെസ്ക്

Published on Oct 14, 2025, 08:46 AM | 1 min read

തിരുവനന്തപുരം: വീണ്ടും ആർഎസ്‌എസ്‌ പ്രചാരണത്തിന്റെ വേദിയായി രാജ്‌ഭവൻ. ശ്യാമപ്രസാദ്‌ മുഖർജിയുടെ 125–ാം ജന്മവാർഷികത്തോടനുബന്ധിച്ച്‌ മുതിർന്ന ആർഎസ്‌എസ്‌ പ്രചാരകനും ഹിന്ദുത്വസംഘടനയായ പ്രജ്ഞാപ്രവാഹിന്റെ അഖിലേന്ത്യ കൺവീനറുമായ ജെ നന്ദകുമാറിന്റെ പ്രഭാഷണമാണ്‌ തിങ്കളാഴ്‌ച രാജ്‌ഭവൻ സംഘടിപ്പിച്ചത്‌.

മുന്പ്‌ രാജ്‌ഭവനിൽ ആർഎസ്‌എസ്‌ സൈദ്ധാന്തികൻ എസ്‌ ഗുരുമൂർത്തിയുടെ പ്രസംഗം സംഘടിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ, പ്രതിഷേധങ്ങളെ അവഗണിച്ച്‌ രാജ്‌ഭവനെ ആർഎസ്‌എസുകാരുടെ പ്രഭാഷണകേന്ദ്രമാക്കാനുള്ള നീക്കം തുടരുകയാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Home