മുൻകൂട്ടി അറിയിക്കാതെ ബംഗളൂരുവിലേക്ക് സ്‌പെഷ്യൽ സർവീസുമായി റെയിൽവേ

തിരുവനന്തപുരം: വൈകുന്നേരത്തെ സ്പെഷ്യൽ ട്രെയിൻ സര്‍വീസ് അറിയിപ്പ് രാവിലെ. ഇത്തവണയും മുൻകൂട്ടി സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കാതെ റെയിൽവേ. ഞായറാഴ്‌ച വൈകിട്ട് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കുള്ള പ്രതിവാര സ്‌പെഷ്യൽ സർവീസ് സംബന്ധിച്ച പ്രസ് റിലീസ് രാവിലെ എട്ടരയ്‌ക്കാണ് പുറത്തിറക്കിയത്. ഓണക്കാലത്തും ഇത്തരത്തിൽ സർവീസ് മറ്റുസ്ഥലങ്ങളിലേക്ക് സർവീസ് നടത്തിയിരുന്നു.
അടുത്ത എറണാകുളം ജങ്‌ഷൻ– ബംഗളൂരു കന്റോൺമെന്റ് എക്‌സ്‌പ്രസ് (06147)സ്പെഷ്യൽ സർവീസ് ഞായറാഴ്‌ചയാണ്. വൈകിട്ട് 4.20ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 8.15ന് ബംഗളൂരുവിൽ എത്തും. ബംഗളൂരു കന്റോൺമെന്റ്– എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ് (06148) സ്‌പെഷ്യൽ ബുധൻ, ഒക്‌ടോബർ ആറ് ദിവസങ്ങളിലും സർവീസ് നടത്തും. രാത്രി 22.10ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 10ന് എറണാകുളത്ത് എത്തും. രണ്ട് എസി ടുറ്റയർ, 3 എസി ത്രിറ്റയർ, 7 എസി ത്രിറ്റയർ ഇക്കണോമി, നാല് സ്ലീപ്പർ ക്ലാസ്, 4 ജനറൽ എന്നിവങ്ങനെയാണ് കോച്ചുകൾ.









0 comments