"എങ്ങനെയാടീ വളരുന്നത്, കൊച്ചിനെ തന്തയില്ലാത്തവൻ എന്ന് വിളിക്കില്ലേ"; യുവതിയുമായുള്ള മാങ്കൂട്ടത്തിലിന്റെ ഫോൺ സംഭാഷണം പുറത്ത്

രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: മാധ്യമപ്രവർത്തകയായ യുവതിയുമായുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫോൺ സംഭാഷണം പുറത്ത്. യുവതിയോട് കുഞ്ഞിന്റെ അച്ഛനായി ആരെ ചൂണ്ടിക്കാണിക്കുമെന്ന് രാഹുൽ സംഭാഷണത്തിൽ ചോദിക്കുന്നുണ്ട്. രാഹുലിനെ ചൂണ്ടിക്കാണിക്കുമെന്ന് യുവതി മറുപടി പറയുന്നു. എന്നാൽ തനിക്ക് അത് ബുദ്ധിമുട്ടാകുമെന്ന് യുവതിയോട് ഭീഷണിയുടെ സ്വരത്തിൽ രാഹുൽ പറയുന്നതും പുറത്തുവന്ന ശബ്ദരേഖയിൽ കേൾക്കാം. റിപ്പോർട്ടർ ടി വിയാണ് സംഭാഷണം പുറത്തുവിട്ടത്.
സംഭാഷണം ഇങ്ങനെ
രാഹുൽ മാങ്കൂട്ടത്തിൽ: പിന്നെ എങ്ങനെയാടീ അത് വളരുന്നത്, ആ കൊച്ചിനെ കാണുമ്പോൾ തന്തയില്ലാത്തവൻ എന്ന് വിളിക്കില്ലേ?
യുവതി: തന്തയില്ലാതെ ഒരു കൊച്ച് ഭൂമിയിലേക്ക് പൊട്ടിവീഴുമോ
രാഹുൽ മാങ്കൂട്ടത്തിൽ: ആ കൊച്ചിനെ ആര് ചൂണ്ടിക്കാണിക്കും നീ ?
യുവതി: അത് ഞാൻ ആ കൊച്ചിനോട് പറഞ്ഞോളാം, മറ്റ് ആരോടും പറയേണ്ട ആവശ്യമില്ല
രാഹുൽ മാങ്കൂട്ടത്തിൽ: ആ കൊച്ചിനെ ആരെ ചൂണ്ടിക്കാണിക്കും
യുവതി: അത് തന്നെ ചൂണ്ടിക്കാണിക്കും, പിന്നെ അല്ലാണ്ട് വേറെ ആരെ ചൂണ്ടിക്കാണിക്കാനാ
രാഹുൽ മാങ്കൂട്ടത്തിൽ: അത്തരം ബുദ്ധിമുട്ടുകളാ ഞാൻ പറഞ്ഞോണ്ടിരിക്കുന്നേ.. അതെനിക്ക് ബുദ്ധിമുട്ടാകും.
യുവതി: അയ്യോ അതെങ്ങനെയാ തന്നെ ബുദ്ധിമുട്ടാക്കുന്നത്
രാഹുൽ മാങ്കൂട്ടത്തിൽ: പിന്നെ അല്ലാതെ ബുദ്ധിമുട്ടാകാതിരിക്കാൻ
രാഹുലിനെതിരെ പീഡന പരാതി യുവതി ഔദ്യോഗികമായി നൽകിയിട്ടില്ല. ഇപ്പോൾ പുറത്തുവിട്ടതിന് പുറമെയും ശബ്ദ സന്ദേശങ്ങളും ടെലഗ്രാം മെസേജുകളുടെ സ്ക്രീൻഷോട്ടുകളുമുണ്ടെന്ന് റിപ്പോർട്ടർ ടിവി അറിയിച്ചു.









0 comments