കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം

school student attack
വെബ് ഡെസ്ക്

Published on Jul 14, 2025, 12:16 PM | 1 min read

അത്തോളി: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ കൂട്ടം ചേർന്ന് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കോഴിക്കോട് അത്തോളി വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിയെയാണ് സീനിയർ വിദ്യാർത്ഥികൾ മർദിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.


ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്‌. സ്കൂൾ വിട്ടതിന്‌ ശേഷം പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ബലമായി പിടിച്ചുകൊണ്ടു പോവുകയും സ്‌കൂളിന് അടുത്തുള്ള വിജനമായ ഇടവഴിയിൽ വച്ച് മർദ്ദിക്കുകയുമായിരുന്നു. കുട്ടിയെ അടിച്ചു വീഴ്ത്തിയ ശേഷം ഷൂ കൊണ്ട് തലക്കും വയറിനും ചവിട്ടി പരിക്കേൽപ്പിച്ചതായും രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. സംഭവം സംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കൾ സ്കൂൾ പ്രിൻസിപ്പലിനും അത്തോളി പോലീസിനും പരാതി നൽകിയിട്ടുണ്ട്.


പ്ലസ് ടു വിദ്യാർത്ഥികളായ അഞ്ചുപേർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേർക്കെതിരെയുമാണ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്. അതെ സമയം സ്‌കൂളിന് പുറത്തുവെച്ചാണ് സംഭവം നടന്നതെന്നും പരാതി പൊലീസിന് കൈമാറിയതായും ആരോപണവിധേയരായ അഞ്ചു വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നും തല്ക്കാലം മാറ്റിനിർത്തിയതായും പ്രിൻസിപ്പൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home