കൂളിങ് ഗ്ലാസ് വച്ചതിന്​ റാഗിങ്​; കെഎസ്​യുക്കാർക്ക്​ സസ്​പെൻഷൻ

RAGGING
വെബ് ഡെസ്ക്

Published on Aug 04, 2025, 10:14 PM | 1 min read

പെരുമ്പാവൂർ : കൂളിങ് ഗ്ലാസ്​വച്ച്​ കോളേജിലെത്തിയ ഒന്നാംവർഷ വിദ്യാർഥിയെ റാഗ്​ ചെയ്​ത ഒമ്പത് സീനിയർ വിദ്യാർഥികളെ കോളേജ് പ്രിൻസിപ്പൽ സസ്പെൻഡ്​ ചെയ്തു. മാറമ്പിള്ളി എംഇഎസ് കോളേജിലെ ഒന്നാംവർഷ വിദ്യാർഥി മുസ്തഫയെയാണ് ആക്രമിച്ചത്. മൂന്നാംവർഷ വിദ്യാർഥികളായ കെഎസ്​യു യൂണിറ്റ് വൈസ് പ്രസിഡന്റ്​ അബ്ദുള്ള, ജോയിന്റ്​ സെക്രട്ടറി ജസീൽ ഉൾപ്പെടെ ഒമ്പതുപേരെയാണ് സസ്പെൻഡ്​ ചെയ്തത്.


ആറുപേർക്കെതിരെയാണ് മുസ്തഫയുടെ ബന്ധുക്കൾ പരാതി നൽകിയത്. വാഴക്കുളം പഞ്ചായത്ത് യുഡിഎഫ് അംഗം ഷെമീർ തുകലിലിന്റെ മകനും പ്രതിയായതിനാൽ കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതായി കോൺഗ്രസിലെ ഒരുവിഭാഗം ആരോപിച്ചു. മർദനമേറ്റ മുസ്തഫയും കോൺഗ്രസ് കുടുംബാംഗമാണ്​. മുസ്തഫയോട് കണ്ണട മാറ്റാൻ ആവശ്യപ്പെട്ട്​ തുടങ്ങിയ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.





deshabhimani section

Related News

View More
0 comments
Sort by

Home