റാഗിങ്ങിന്റെ പേരിൽ മർദനം: 7 വിദ്യാർഥികൾക്കെതിരെ കേസ്

കൊണ്ടോട്ടി: റാഗിങ്ങിന്റെ പേരിൽ പ്ലസ് വണ്ണുകാരെ പ്ലസ് ടു വിദ്യാർഥികൾ മർദിച്ചതായി പരാതി. കൊണ്ടോട്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കഡറി സ്കൂളിലെ രണ്ട് വിദ്യാർഥികളെയാണ് മർദിച്ചത്. സംഭവത്തിൽ പ്ലസ് ടുവിലെ ഏഴ് വിദ്യാർഥികൾക്കെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം സ്‌കൂൾ മൈതാനത്തും റോഡിലുംവച്ച് മർദിച്ചതായി വിദ്യാർഥികൾ പറയുന്നു.
പരിക്കേറ്റ വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സതേടി. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്നും തിരിച്ചറിയൽ കാർഡ് ധരിച്ചില്ലെന്നും പറഞ്ഞാണ് മർദിച്ചത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ചതായും വിദ്യാർഥികൾ പറയുന്നു. പൊലീസിൽ അറിയിച്ചത് ചോദ്യംചെയ്ത് വീണ്ടും മർദിച്ചതായും പരാതിയിലുണ്ട്.









0 comments