അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് 19 പേർ പേ വിഷബാധയേറ്റ് മരിച്ചു:ആരോ​ഗ്യവകുപ്പ്

stray dog
വെബ് ഡെസ്ക്

Published on Jul 05, 2025, 08:38 AM | 1 min read

തിരുവനന്തപുരം: അഞ്ച് മാസത്തിനിടെ സംസ്ഥാനത്ത് 19 പേർ വിഷബാധയേറ്റ് മരിച്ചതായി ആരോ​ഗ്യവകുപ്പ് . ഈ മാസം രണ്ട് പേർ പേവിഷബാധയേറ്റ് മരിച്ചെന്നും കണക്കുകൾ പറയുന്നു. പേ വിഷ ബാധക്കെതിരെ കുത്തിവെപ്പെടുത്തവരും മരിച്ചവരിൽ പെടുന്നു.


തെരുവ് നായ ശല്യം രൂക്ഷമായിരിക്കെ കുട്ടികളടക്കം നിരവധി പേർക്കാണ് കടിയേൽക്കുന്നത്. വാക്സിനെടുത്തവരും മരിച്ചവരിൽ പെടുന്നു.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളെ അടക്കം നായ്ക്കൾ കൂട്ടമായെത്തി ആക്രമിക്കുകയാണ്. പേവിഷബാധ ഇല്ലാത്ത നായ്ക്കളും വലിയ തോതിൽ ആക്രമണകാരികളാകുന്നതും ഭീതി സൃഷ്ടിക്കുന്നു


ജൂലെെ രണ്ടാം തീയതി സ്ഥിരീകരിച്ച രണ്ട് പേവിഷബാ‌ധ കേസുകളിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കൊല്ലം ജില്ലയിൽ പേവിഷബാധയേറ്റ് ഒരു പെൺകുട്ടി മരിച്ചിരുന്നു. പ്രതിരോധ കുത്തിവെപ്പെടുത്ത കുട്ടിയായിരുന്നു ഇത്.




deshabhimani section

Related News

View More
0 comments
Sort by

Home