സര്‍വകലാശാലയില്‍ കാവിക്കൊടിയേന്തിയ ചിത്രമെത്തിച്ചത് പ്രതിഷേധാര്‍ഹം : മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: കേരള സർവകലാശാലയ്‌ക്കുള്ളിൽ കാവിക്കൊടിയേന്തിയ സ്‌ത്രീയുടെ ചിത്രമെത്തിച്ചത് ഞെട്ടിക്കുന്ന സംഭവമാണെന്ന് മന്ത്രി ആർ ബിന്ദു. ചിത്രം പ്രചരിപ്പിക്കുന്ന ഗവർണറുടെ നിലപാട് അപലപനീയവും പ്രതിഷേധാർഹവുമാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യ മതനിരപേക്ഷ രാജ്യമാണ്. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷമായിട്ടും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഗവർണറുടെ സംഘപരിവാർ രാഷ്ട്രീയം നടപ്പാക്കാനുള്ള വേദിയല്ല രാജ്ഭവൻ. ജനാധിപത്യ വ്യവസ്ഥയിൽ സ്വീകാര്യമായ ബിംബമല്ല അദ്ദേഹം പ്രചരിപ്പിക്കുന്ന ഭാരതാംബയുടെ ചിത്രം.
കാവിക്കൊടിയേന്തിയ സ്‌ത്രീയുടെ ചിത്രം പ്രചരിപ്പിക്കാൻ നിർബന്ധ ബുദ്ധിയോടെ ഗവർണർ ശ്രമിക്കുന്നത് പുനഃപരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. സർക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നിലപാട് ഗവർണറെ അറിയിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.









0 comments