ചോദ്യപ്പേപ്പർ ചോർച്ച; ഷുഹൈബ് കീഴടങ്ങി

mssolutions.jpg
വെബ് ഡെസ്ക്

Published on Mar 06, 2025, 02:02 PM | 1 min read

കോഴിക്കോട്: ചോദ്യപ്പേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയും എംഎസ് സൊല്യൂഷൻസ് ഉടമയുമായ ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.


തൻ്റെ സ്ഥാപനത്തെ തകർക്കാൻ ഒരു പ്രമുഖ സ്ഥാപനം ശ്രമിക്കുന്നുണ്ടെന്ന് ഷുഹൈബ് ആരോപിച്ചിരുന്നു. മറ്റൊരു ട്യൂഷൻ സ്ഥാപനം എം എസ് സൊല്യൂഷൻസിനെ തകർക്കാൻ ഫഹദിനെ പറഞ്ഞയച്ചുവെന്നും വാദിച്ചു. തൻ്റെ നാട്ടിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന് മറ്റൊരു ട്യൂഷൻ സ്ഥാപനം 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും ആരോപണം ഉയർത്തി. എന്നാൽ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി.



Related News




deshabhimani section

Related News

View More
0 comments
Sort by

Home