ചോദ്യപേപ്പർ ചോർച്ച: ഷുഹൈബിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതിയും എംഎസ് സൊല്യൂഷൻസ് ഉടമയുമായ ഷുഹൈബിനായി ക്രൈം ബ്രാഞ്ച് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. താമരശേരി മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ പരിഗണിക്കുന്നത്. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യപ്പെടുന്നത്.
അതേ സമയം, നാലാം പ്രതിയായ അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ അബ്ദുൾ നാസറിനെ ക്രൈം ബ്രാഞ്ച് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ദിവസം ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതേ തുടർന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഇയാൾ കീഴടങ്ങുകയായിരുന്നു. പിന്നീട് കോടതിയിൽ ഹാജരാക്കിയപ്പോൾ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.









0 comments