നിലമ്പൂരിൽ മത്സരിക്കുമെന്ന് പി വി അൻവർ; 'യുഡിഎഫ് ജയിക്കില്ല'

പി വി അൻവർ വാർത്താസമ്മേളനത്തിൽ
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പി വി അൻവർ. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് ജയിക്കാനാകില്ല. ഷൗക്കത്തിനെതിരെ ജനവികാരമുണ്ട്. നാമനിർദേശപത്രിക തിങ്കളാഴ്ച നൽകുമെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷനേതാവ് വി ഡി സതീശനും യുഡിഎഫ് സ്ഥാനാർഥിക്കുമെതിരെ രൂക്ഷവിമർശനം ഇന്നത്തെ വാർത്താസമ്മേളനത്തിലും അൻവർ ആവർത്തിച്ചു. വി ഡി സതീശന്റെ കാലുനക്കി മുന്നോട്ട് പോകാന്‍ ഞാനില്ല. യുഡിഎഫ് ഒരുമിച്ചെടുത്ത തീരുമാനം പോലും സതീശൻ നടപ്പാക്കിയിട്ടില്ല- അൻവർ പറഞ്ഞു.
അതേസമയം നിലമ്പൂർ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിലമ്പൂരിലെത്തും. തിങ്കളാഴ്ചയാണ് സ്വരാജിന്റെ നാമനിർദേശപത്രികാ സമർപ്പണം. എൻഡിഎ സ്ഥാനാർഥിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.മോഹൻ ജോർജിനെ ബിജെപി ദേശീയനേതൃത്വം പ്രഖ്യാപിച്ചിരുന്നു.









0 comments