'വി ഡി സതീശന്റെ ലക്ഷ്യം തന്നെ ഒതുക്കലെന്ന് അൻവർ

മലപ്പുറം: യുഡിഎഫുമായുള്ള ചർച്ചകൾ എങ്ങുമെത്താതെ നീളുമ്പോൾ പ്രതിപക്ഷനേതാവും യുഡിഎഫ് ചെയർമാനുമായ വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ. താനുമായുള്ള ചർച്ച കെ സി വേണുഗോപാൽ വേണ്ടെന്ന് വച്ചത് സതീശൻ രാജിഭീഷണി മുഴക്കിയത് കൊണ്ടാണെന്നും തന്നെ ഒതുക്കാനാണ് യുഡിഎഫ് ചെയർമാൻ ശ്രമിക്കുന്നതെന്നും അൻവർ പറഞ്ഞു.
'കുഞ്ഞാലിക്കുട്ടി ഇടപെട്ട് കെ സി വേണുഗോപാൽ സമ്മതിച്ചാണ് കൂടിക്കാഴ്ചയ്ക്കായി താൻ കോഴിക്കോടെത്തിയത്. വൈകുന്നേരം അഞ്ച് മണി മുതൽ 7.45 വരെ കോഴിക്കോട് ടൗണിലുണ്ടായിരുന്നു. എന്നാൽ അവസാനം തിരക്കുണ്ടെന്ന് പറഞ്ഞ് കെ സി വേണുഗോപാൽ പിന്മാറി. അൻവറുമായി സംസാരിച്ചാൽ താൻ രാജിവയ്ക്കുമെന്നും പറവൂരിലേക്ക് തിരികെ പോകുമെന്നും വി ഡി സതീശൻ കെസി വേണുഗോപാലിനെ ഭീഷണിപ്പെടുത്തി. അതു കൊണ്ടാണ് കൂടിക്കാഴ്ച നടക്കാതെ പോയത്. അൻവറിനെ ഒതുക്കേണ്ട നിലയിലേക്ക് വി ഡി സതീശൻ തെരഞ്ഞെടുപ്പിനെ കൊണ്ടുപോകുന്നത്. അത് തന്നെ കൊല്ലാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. ആ ചതിക്കുഴിയിൽ വീഴാൻ താനില്ല'- പി വി അൻവർ പറഞ്ഞു.









0 comments