പുറ്റിങ്ങൽ ദുരന്തം: വാദം കേൾക്കൽ 23ലേക്ക് മാറ്റി

കൊല്ലം: പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസിന്റെ വാദം കേൾക്കൽ 23ലേക്ക് മാറ്റി. കേസിൽ നേരത്തെ പ്രാഥമിക വാദം പൂർത്തിയായിരുന്നു. കൂടുതൽ വാദം കേൾക്കാനാണ് മൂന്നാം അഡീഷണൽ ഡിസ്‌ട്രിക്ട് ആൻഡ് സെഷൻസ് ജഡ്‌ജി ആന്റണി വാദം കേൾക്കൽ മാറ്റിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി ജബ്ബാർ, അമ്പിളി ജബ്ബാർ എന്നിവർ ഹാജരായി. പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി 2016 ഏപ്രിൽ 10ന് പുലർച്ചെയുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ111 പേർ മരിച്ചു. മുന്നൂറിലധികം പേർക്കു പരിക്കേറ്റു.








0 comments