സ്‌കൂളുകൾ അടച്ചുപൂട്ടി ; അഗത്തിയിൽ വൻ പ്രതിഷേധം

അഗത്തിയിലെ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അമീർ ബിൻ മുഹമ്മദ് സ്‌ത്രീകൾക്കുനേരെ തട്ടിക്കയറുന്നു
ലക്ഷദ്വീപ്
അഗത്തി ദ്വീപിൽ സ്കൂളുകൾ അടച്ചുപൂട്ടിയതിനെതിരെ പ്രവേശനോത്സവദിനത്തിൽ പ്രതിഷേധം അലയടിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ സംവിധാനംതന്നെ തകർക്കുന്നവിധം സ്‌കൂളുകൾ അടച്ചുപൂട്ടുകയും നിലവിലുള്ളവയുടെ അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്ന അഡ്‌മിനിസ്‌ട്രേറ്റർ ഭരണത്തിനെതിരെയാണ് രക്ഷിതാക്കൾ, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി, പിടിഎ തുടങ്ങിയവയുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിച്ചത്.
അഗത്തി സൗത്തിലെ ഗവ. ജെബി സ്‌കൂൾ, നോർത്തിലെ ഗവ. സ്‌കൂളിലേക്ക് മാറ്റി. നേരത്തേ സെൻട്രൽ സ്‌കൂൾ അടച്ചുപൂട്ടിയിരുന്നു. മലയാളം മീഡിയം നിർത്തലാക്കാനും ശ്രമമുണ്ട്. സമരക്കാരെ പൊലീസ് കൈയേറ്റം ചെയ്‌തു. സ്റ്റേഷൻ ഹൗസ് ഓഫീസർ അമീർ ബിൻ മുഹമ്മദ് സ്‌ത്രീകളോട് അപമര്യാദയായി പെരുമാറി. വനിതാ പൊലീസുകാർ ഇല്ലായിരുന്നുവെന്ന് സമരക്കാർ പറഞ്ഞു.
ഭരണാധികാരികളെ നേരിൽക്കണ്ട് വിഷയം ഉന്നയിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചെങ്കിലും പൊലീസ് അനുവദിച്ചില്ല. തുടർന്ന് ഡിവൈഎഫ്‌ഐ ലക്ഷദ്വീപ് സംസ്ഥാന ട്രഷറർ എം പി ജംഹർ ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് വിട്ടയച്ചു.









0 comments