ലൈംഗിക പീഡനവീരന് യുഡിഎഫ് സംരക്ഷണം: പഞ്ചായത്ത് തലത്തിൽ 'ആത്മാഭിമാന സംഗമം'

തിരുവനന്തപുരം: ലൈംഗിക ചൂഷണ പരാതികൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സംരക്ഷിക്കുന്ന യുഡിഎഫ് നിലപാടിനെതിരെ ആത്മാഭിമാന സംഗമം സംഘടിപ്പിക്കും. ഡിവൈഎഫ്ഐ, എസ്എഫ്ഐ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. ആഗസ്ത് 25, 26 തിയതികളിൽ തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിൽ പഞ്ചായത്ത്, മുനിസിപ്പൽ വാർഡ് തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.
അശ്ലീല സന്ദേശങ്ങളും ഗർഭഛിദ്രത്തിന് സമ്മർദവും വധഭീഷണിയും ഉൾപ്പെടെ ഗുരുതര പരാതികൾ ഉയരുന്ന രാഹുലിനെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്ത് മുഖംരക്ഷിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരാൻ കോൺഗ്രസ് നിർദേശിക്കുകയും ചെയ്തു. എംഎൽഎ സ്ഥാനത്ത് തുടരുന്ന രാഹുലിനെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് ഡിവൈഎഫ്ഐയും എസ്എഫ്ഐയും മഹിളാ അസോസിയേഷനും പ്രഖ്യാപിച്ചിട്ടുണ്ട്.









0 comments