"നിന്നെ വെട്ടുമെടാ"; കെഎസ്ആർടിസി ഡ്രൈവർക്കുനേരെ വധഭീഷണി മുഴക്കി സ്വകാര്യ ബസ് ഡ്രൈവർ

വധഭീഷണി മുഴക്കുന്ന അനന്ദു
കൊല്ലം: സമയക്രമത്തെച്ചൊല്ലി കെഎസ്ആർടിസി ബസ് ഡ്രൈവർക്കുനേരെ സ്വകാര്യ ബസ് ഡ്രൈവറുടെ വധഭീഷണി. കെഎസ്ആർടിസി ബസ് ഡ്രൈവർ രാജേഷിനുനേരെ മൂൺലൈറ്റ് എന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് ഭീഷണിമുഴക്കിയത്.
പാരിപ്പള്ളിയിൽനിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. വെളിയം ജംഗ്ഷനിൽവെച്ച് കെഎസ്ആർടിസി ബസിന്റെ മുൻപിൽ സ്വകാര്യ ബസ് നിർത്തി. ബസിൽ നിന്ന് ഇറങ്ങിവന്ന ഡ്രൈവർ അനന്ദു കെഎസ്ആർടിസി ഡ്രൈവർ രാജേഷിനുനേരെ ആക്രോശിക്കുകയും വെട്ടിക്കൊല്ലുമെന്ന് വധഭീഷണി മുഴക്കുകയുമായിരുന്നു.
രാജേഷിന്റെ പരാതിയിൽ പൂയപ്പള്ളി പൊലീസ് അനന്ദുവിനെ കസ്റ്റഡിയിലെടുത്തു.









0 comments