വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

priest found hanging
വെബ് ഡെസ്ക്

Published on Jul 04, 2025, 01:31 PM | 1 min read

കാസർകോട്: കാസർകോട് അമ്പലത്തറ ഏഴാംമൈലിൽ വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോർക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ. ആന്റണി ഉള്ളാട്ടിൽ (44) ആണ് മരിച്ചത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിൻ്റെ മുറിയിൽ വെള്ളിയാഴ്‌ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.


ഇന്നലെ രാവിലെ 10.30 ന് ശേഷമാണ് സംഭവമെന്നാണ് കരുതുന്നത്. ഇരിട്ടി എടൂർ സ്വദേശിയാണ് ഫാ.ആന്റണി. അച്ഛൻ, അമ്മ രണ്ട് ഇളയ സഹോദരന്മാരുമാണുള്ളത്. പോർക്കളം എംസിബിഎസ് ആശ്രമത്തിൽ ഒരു വർഷമായി താമസിക്കുകയായിരുന്നു. ആശ്രമത്തിലെ മറ്റൊരു വൈദികൻ പുറത്തുപോയി രാത്രി വൈകിയാണ് തിരിച്ചെത്തിയത്.


രാവിലെ കുർബാനയ്ക്ക് കാണാത്തതിനാൽ റൂമിൽ നോക്കിയപ്പോൾ ഒരു കത്ത് ലഭിച്ചു. വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ട് എന്നാണ് അതില്‍ എഴുതിയിരുന്നത്. അത് കണ്ട് ആ വീട്ടിൽ നോക്കുമ്പോൾ തൂങ്ങി മരിച്ച നിലയിൽ കാണെത്തുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home