സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് നിസ്സാരകാര്യങ്ങൾക്ക് നിഷേധിക്കരുത്
പ്രവേശനോത്സവ ഒരുക്കങ്ങൾ സജീവം ; 31ന് 5,000 പേർ പങ്കെടുക്കുന്ന വിളംബരജാഥ

തിരുവനന്തപുരം
സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്റെ ഭാഗമായി 3,000 പേർക്ക് സദ്യയൊരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 31ന് 5,000 പേർ പങ്കെടുക്കുന്ന വിളംബരജാഥ മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്യും. പരിപാടികൾ തൽസമയം എല്ലാ സ്‌കൂളിലും സംപ്രേഷണം ചെയ്യും. പ്രവേശനോത്സവ പോസ്റ്ററുകൾ, റീലുകൾ എന്നിവ എല്ലാ സ്‌കൂളുകൾക്കും നൽകി. പാഠപുസ്‌തകങ്ങളുടെയും യൂണിഫോമിന്റെയും വിതരണം ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് നിസ്സാരകാര്യങ്ങൾക്ക് നിഷേധിക്കരുത്
നിസ്സാരകാര്യങ്ങളുടെ പേരിൽ സ്‌കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്‌നസ് നിഷേധിക്കരുതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുരക്ഷാ ഭീഷണി ഇല്ലാത്തതും അപകട സാധ്യതയില്ലാത്തതുമായ സ്കൂളുകൾക്ക് പ്രൊവിഷണൽ ഫിറ്റ്നസ് നൽകി അധ്യയനത്തിന് അവസരമൊരുക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനിച്ചിരുന്നു. ജീവന് ഭീഷണിയുള്ള ഘടകങ്ങൾ ഒഴികെയുള്ള സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് ലഭിക്കാത്ത സ്കൂൾ കെട്ടിടങ്ങൾക്കാണ് നിബന്ധനകൾക്ക് വിധേയമായി ഈ അധ്യയന വർഷത്തേക്ക് അനുവാദം നൽകുക. ചുമരുകളുടെ പ്ലാസ്റ്ററിങ്, ഫ്ലോറിങ്ങിലെ ചെറിയ പ്രശ്നങ്ങൾ, ക്ലാസ് മുറിയുടെ വലുപ്പത്തിലെ അപാകതകൾ, ഫാൾസ് സീലിങ് ഇല്ലാത്തത് തുടങ്ങിയ സാങ്കേതിക കാരണങ്ങളാൽ ഫിറ്റ്നസ് നിഷേധിക്കില്ല.









0 comments