പ്രവാസി ക്ഷേമനിധി : അംഗങ്ങള്‍ മൊബൈല്‍ നമ്പര്‍ ജനുവരി 31നകം അപ്ഡേറ്റ് ചെയ്യണം

pravasi kshemanidhi
തിരുവനന്തപുരം : പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും മൊബൈല്‍ നമ്പര്‍ ജനുവരി 31നകം അപ്ഡേറ്റ് ചെയ്യണം. ബോര്‍ഡില്‍ നിന്ന് നല്‍കുന്ന വിവരങ്ങള്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് കൃത്യമായി ലഭിക്കുന്നില്ലെന്നും രജിസ്റ്റര്‍ ചെയ്ത സമയത്ത് അംഗങ്ങള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ബോര്‍ഡില്‍ നിന്ന് വിളിക്കുമ്പോള്‍ മറുപടി ലഭിക്കാത്ത സാഹചര്യം മനസ്സിലാക്കിയാണ് മൊബൈല്‍ ഫോണ്‍ അപ്ഡേറ്റ് ചെയ്യാനുള്ള അറിയിപ്പ് വന്നത്.
മൊബൈല്‍ നമ്പര്‍ നല്‍കാതെ അംഗത്വം എടുത്തിട്ടുള്ളവര്‍ക്ക് www.pravasikerala.org എന്ന വെബ്സൈറ്റില്‍ കയറി ' നിലവിലുള്ള അംഗങ്ങളുടെ രജിസ്ട്രേഷന്‍' എന്ന ലിങ്കിലൂടെ പുതിയ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.









0 comments