'ജീവിതത്തിൽ ലക്ഷ്യമുണ്ടാകണം'; വിദ്യാർഥികളുമായി സംവദിച്ച് പ്രശാന്ത് ബാലകൃഷ്ണൻ നായർ

തിരുവനന്തപുരം: ജീവിതത്തിൽ ലക്ഷ്യമുണ്ടാകണമെന്നും അപ്പോഴാണ് അത് യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കുകയുള്ളൂ എന്നും ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശയാത്രികനും വ്യോമസേന ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർ. തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട്ടെ സാധാരണക്കാരനായ ഒരു കുട്ടിയുടെ ജീവിതത്തിൽ നിന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ഗൗത്യത്തിലെത്തിയ കഥയും ബഹിരാകാശ യാത്രികൻ നടത്തുന്ന കഠിനമായ പരിശീലനങ്ങളുടെ വിശദാംശങ്ങളും അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. വൈമാനികനായി തുടങ്ങിയ തന്റെ ഔദ്യോഗിക ജീവിതം സ്വപ്നം കണ്ടതിനും എത്രയോ അപ്പുറത്തേക്ക് വളർന്നതിന്റെ കഥ അദ്ദേഹം വിവരിച്ചു. നിറഞ്ഞ കൈയടിയോടെയാണ് കുട്ടികൾ അദ്ദേഹത്തെ സ്വീകരിച്ചത്. കുട്ടികളുടെ മികച്ച ചോദ്യങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥികൾക്കും അധ്യാപകർക്കുമൊപ്പം സെൽഫിയെടുത്താണ് ശാന്ത് ബാലകൃഷ്ണൻ നായർ മടങ്ങിയത്. സ്കൂൾ പ്രിൻസിപ്പൽ കെ വി പ്രമോദ്, ഡോ. ഉമാ മഹേശ്വരൻ, പി ആർ ഷിജു, ഫ്രീഢമേരി ജെ എം എന്നിവർ സംസാരിച്ചു. സ്കൂൾ സ്പേസ് ക്ലണ്ടാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. അഭിറാം സ്വാഗതവും മുഹമ്മദ് ഇർഫാൻ നന്ദിയും പറഞ്ഞു.









0 comments