ബിജെപിയുടെ ഭിന്നിപ്പിക്കൽ നീക്കം പരാജയപ്പെടുത്തണം : പ്രകാശ് രാജ്

ആലപ്പുഴ
ഭാഷയുടെയും മതത്തിന്റെയും ചിന്താഗതിയുടെയും നിലപാടിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് കേന്ദ്രഭരണം നിലനിർത്താൻ ബിജെപി ശ്രമിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഭീഷണിയെന്ന് നടൻ പ്രകാശ് രാജ്. ആലപ്പുഴ എസ് കെ കൺവൻഷൻ സെന്ററിൽ സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി’ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൊരുതുന്ന പലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രസംഗം ആരംഭിച്ചത്.
യുദ്ധം ഒന്നിനും പരിഹാരമല്ല. യുദ്ധത്തിലൂടെ വിജയിക്കുന്നത് സാമ്രാജ്യത്വ ശക്തികൾ മാത്രമാകും. അത്തരം ശക്തികളുമായി സന്ധിചേരുന്നത് മതനിരപേക്ഷരാജ്യത്തിന് ചേരുന്നതല്ല. ഓണവും മൈസൂർ ദസ്രയും പോലുള്ള മതേതര ആഘോഷങ്ങൾ ഹിന്ദുത്വവൽക്കരിക്കാനാണ് സംഘപരിവാർ ശ്രമം. അവയെ പരാജയപ്പെടുത്തണം. അതിനായി പോരാട്ടം തുടരണം. അഴിമതിയേക്കാള്‍ അപകടമാണ് വര്‍ഗീയരാഷ്‌ട്രീയം. ഏതുതരം ഫാസിസവും എതിര്‍ക്കപ്പെടേണ്ടതാണ്. ശരീരത്തിനേറ്റ മുറിവ് മൗനമായിരുന്നാലും സുഖപ്പെടും. എന്നാൽ സമൂഹത്തിനേറ്റ മുറിവ് മൗനമായിരുന്നാൽ കൂടുതൽ വൃണപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.









0 comments