print edition പ്രജ്വലയ്ക്ക് തുടക്കം ; 5 ലക്ഷം സ്‌കോളര്‍ഷിപ്‌

prajwala scholarship kerala
avatar
ആന്‍സ് ട്രീസ ജോസഫ്

Published on Nov 13, 2025, 03:42 AM | 1 min read


തിരുവനന്തപുരം

തൊഴിലന്വേഷിക്കുന്ന യുവതയ്‌ക്ക്‌ കൈത്താങ്ങാകാന്‍ സര്‍ക്കാരിന്റെ കണക്റ്റ്‌ ടു വര്‍ക്ക് സ്‌കോളര്‍ഷിപ് പദ്ധതിയായ ‘പ്രജ്വല’യ്‌ക്ക്‌ തുടക്കം. കലാലയങ്ങളില്‍നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് ജോലി ഉറപ്പാക്കുമെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പ്രജ്വല സ്‌കോളർഷിപ് ഏർപ്പെടുത്തിയത്‌. ‌


ഒരുവര്‍ഷത്തേക്ക് മാസം 1000 രൂപ വീതമാണ് സ്‌കോളര്‍ഷിപ്‌ ലഭിക്കുക. അഞ്ച് ലക്ഷം പേര്‍ക്ക് സ്‌കോളര്‍ഷിപ്‌ നല്‍കുന്നത് പരിഗണനയിലാണ്. അക്കാദമിക് തലത്തിലെ അപേക്ഷകരുടെ എണ്ണം കണക്കിലെടുത്താണ് സ്‌കോളര്‍ഷിപ്‌ വിതരണം. സ്‌കോളര്‍ഷിപ്‌ കാലയളവില്‍ ജോലിലഭിച്ചാല്‍ തുക ലഭിക്കില്ല.


സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന ഉദ്യോഗാര്‍ഥികളെ സഹായിക്കുകയെന്ന ലക്ഷ്യത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പാണ് ആശയം മുന്നോട്ടുവച്ചത്.

നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവരും മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന 18 മുതല്‍ 30 വയസ്സുവരെയുള്ളവരുമാണ് ഗുണഭോക്താക്കള്‍.


അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത്. eemployment.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. പദ്ധതിയുടെ നടത്തിപ്പ് ചുമതല എംപ്ലോയ്‌മെന്റ് ഡയറക്‌റ്ററേറ്റിനാണ്. നിലവില്‍ അസാപ് കേരള കണക്‌റ്റ്‌ കരിയർ ടു ക്യാമ്പസ് വഴി വിദ്യാർഥികൾക്ക് തൊഴിൽ മേഖലകളിൽ നൈപുണ്യ പരിശീലനം നൽകുന്നുണ്ട്.


ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്‌കഷൻ തുടങ്ങിയവയെ അഭിമുഖീകരിക്കാനാണ്‌ പരിശീലനം. അസാപ്പിന് പുറമെ ഐസിടി, കുടുംബശ്രീ, കെയ്സ് എന്നീ ഏജൻസികളും നൈപുണ്യ പരിശീലനം നൽകുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് കണക്‌റ്റ്‌ ടു വ
ര്‍ക്ക്.



deshabhimani section

Related News

View More
0 comments
Sort by

Home