പോട്ട ബാങ്ക് കവർച്ച: മോഷ്ടാവ് പൊലീസ് പിടിയിൽ

തൃശൂർ : ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടത്തിയ മോഷ്ടാവ് പൊലീസ് പിടിയിൽ. ഇരിങ്ങാലക്കുടക്കാരനായ റിജോ ആന്റണിയാണ് കസ്റ്റഡിയിലുള്ളത്. കടബാധ്യത തീർക്കാനാണ് കവർച്ച നടത്തിയതെന്നാണ് പ്രാഥമിക വിവരം. കടം വീട്ടാനാണ് ബാങ്ക് കൊള്ള നടത്തിയതെന്നാണ് റിജോയുടെ മൊഴി. 10 ലക്ഷം രൂപ പ്രതിയിൽ നിന്നും കണ്ടെടുത്തു. ചാലക്കുടിയിലെ പ്രതിയുടെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങളും ഫോൺകോളുകളുമാണ് റിജോയെ പിടിക്കാൻ നിർണായകമായതെന്ന് തൃശൂർ റൂറൽ എസ്പി ബി കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം പോട്ടയിലെ ഫെഡറല്‍ ബാങ്കിലാണ് കവര്‍ച്ച നടന്നത്. 15ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതിയെയാണ് പിടികൂടിയത്. ഒറ്റയ്ക്ക് സ്‌കൂട്ടറോടിച്ചെത്തി ബാങ്ക് ശാഖയിലെ ജീവനക്കാരെ കത്തിമുനയില്‍ ബന്ദിയാക്കി നിര്‍ത്തിയാണ് പ്രതി കവര്‍ച്ച നടത്തിയത്.
ഹെല്‍മറ്റും മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തി കാഷ് കൗണ്ടര്‍ തകര്‍ത്താണ് പ്രതി 15 ലക്ഷം രൂപ തട്ടിയെടുത്തത്. മൂന്ന് മിനിറ്റില്‍ കവര്‍ച്ച നടത്തിയ പ്രതി സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.









0 comments