ഐഎഎസ് തലപ്പത്ത് മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. കെ ഹിമയെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചു. അനു എസ് നായരാണ് റവന്യു വകുപ്പിന്റെ ഡെപ്യൂട്ടി സെക്രട്ടറി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഡയറക്ടറുടെ പൂർണ അധിക ചുമതലയും നൽകിയിട്ടുണ്ട്.
ഡോ. ജെ ഒ അരുണിനെ പിന്നോക്ക വിഭാഗ വികസന കോർപറേഷന്റെ ഡയറക്ടറായി നിയമിച്ചു. വയനാട് ടൗൺഷിപ് പ്രോജക്ടിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്. ഡോ. എം സി റെജിയാണ് മൃഗസംരക്ഷണ വകുപ്പിന്റെ പുതിയ ഡയറക്ടർ. സാമൂഹ്യ നീതി വകുപ്പിന്റെ ഡയറക്ടറായി സബിൻ സമീദിനെയും നിയമിച്ചു. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടറുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്.









0 comments