പതിനേഴുകാരനെ പീഡിപ്പിച്ച കേസിൽ വൈദികൻ റിമാൻഡിൽ

ചിറ്റാരിക്കാൽ (കാസർകോട്): ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ പള്ളി വികാരി കോടതിയിൽ കീഴടങ്ങി. അതിരുമാവ് സെന്റ് പോൾസ് പള്ളി വികാരിയായിരുന്ന എറണാകുളം കോതമംഗലം രാമല്ലൂരിലെ ടി മജോ എന്ന ഫാ. പോൾ തട്ടുംപറമ്പിലാണ് കാസർകോട് ജില്ലാ കോടതിയിൽ കീഴടങ്ങിയത്.
പതിനേഴുവയസ്സുകാരനെ നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ് ചിറ്റാരിക്കാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. സംഭവത്തിനു പിന്നാലെ ഇയാൾ ഒളിവിൽ പോയി. കഴിഞ്ഞ വർഷമാണ് സംഭവം. പ്ലസ് വൺ വിദ്യാർഥിയെ 2024 മെയ് 15 മുതൽ ആഗസ്‌ത് 13 വരെയുള്ള കാലയളവിൽ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതി മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും തള്ളിയതോടെയാണ് കോടതിയിൽ കീഴടങ്ങിയത്. കോടതി റിമാൻഡ് ചെയ്തു. ചിറ്റാരിക്കാൽ പൊലീസ് കസ്റ്റഡിയപേക്ഷ സമർപ്പിച്ചിട്ടുണ്ട്.









0 comments