കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വിതുര : വിതുരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വിതുര തോട്ടുമുക്ക് കോളിൽ വീട്ടിൽ മുഹമ്മദ് നായിഫാണ് മരിച്ചത്. വിതുര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. വിതുരയിൽ നിന്ന് തോട്ടുമുക്കിലേക്ക് വരികയായിരുന്ന മുഹമ്മദ് നായിഫും സുഹൃത്തു ആസിഫും സഞ്ചരിച്ചിരുന്ന സ്കൂട്ടറും വിതുരയിലേക്ക് പോവുകയായിരുന്ന ബെൻസ് കാറും ചേന്നൻ പാറ വേബ്രിഡ്ജിന് സമീപം കൂട്ടി ഇടിക്കുകയായിരുന്നു.
മുഹമ്മദ് നായിഫ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സുഹൃത്തു ആസിഫ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബെൻസ് കാറിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. മുഹമ്മദ് നായിന്റെ പിതാവ് പ്രവാസിയായ ഷാഹുൽഹമീദ് അമ്മ ഷീജ, സഹോദരി ഷബാന. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. .









0 comments