കള്ളക്കേസുകൊണ്ട്‌ സിപിഐ എം നേതാക്കളെ കളങ്കപ്പെടുത്താനാകില്ല

pinarayi and ed
വെബ് ഡെസ്ക്

Published on May 29, 2025, 07:53 PM | 1 min read

തിരുവനന്തപുരം: കള്ളകേസുണ്ടാക്കി നാടിന്റെ മുമ്പിലുള്ള നേതാക്കളെ കളങ്കപ്പെടുത്താനുള്ള ഇ ഡിയുടെ നീക്കം കേരളത്തിൽ വിലപ്പോകില്ല എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കളങ്കരഹിതമായ പൊതുജീവിതം നയിക്കുന്നവരാണ്‌ സിപിഐ എം നേതാക്കൾ. എന്നാൽ വിശ്വാസ്യത കുറഞ്ഞ അന്വേഷണ ഏജൻസിയായി ഇ ഡി മാറിയിട്ടുണ്ട്‌. പല കോടതികളും ഇ ഡിക്കെതിരെ കടുത്ത വിമർശനമാണ്‌ ഉന്നയിച്ചിട്ടുള്ളത്‌. സിപിഐ എം നേതാക്കൾക്കെതിരായ ഇ ഡിയുടെ നീക്കത്തെ പാർടി നിയമപരമായി നേരിടുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


പാർടികളെ കേസിൽ ഉൾപ്പെടുത്തുന്നത്‌ സംബന്ധിച്ച്‌ കോടതികൾ തന്നെ ഇ ഡിയെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്‌. എന്നാൽ അതൊന്നും ഇവിടെ ഇ ഡിക്ക്‌ ബാധകമല്ല.

ഏത്‌ തെരഞ്ഞെടുപ്പിലും സർക്കാരിന്റെ പ്രവർത്തനം ചർച്ചയാകും. അത്‌ പുതിയ കാര്യമല്ല. അൻവറിനെകുറിച്ചുള്ള ചോദ്യത്തിന്‌ ആ വ്യക്തിയെ കറിവേപ്പിലെ പോലെ എടുത്തുകളഞ്ഞല്ലൊ എന്ന്‌ മുഖ്യമന്ത്രി പ്രതികരിച്ചു.


രാജ്‌ഭവനിലെ പ്രഭാഷണം: ഗവർണറുടെ നടപടി അസ്വാഭാവികം

രാജ്‌ഭവനിൽ ആർഎസ്‌എസ്‌ നേതാവ്‌ ഗുരുമൂർത്തിയുടെ പ്രഭാഷണം സംഘടിപ്പിച്ചത്‌ അസ്വാഭാവിക നടപടിയായി. ആർഎസ്‌എസ്‌ സംഘടിപ്പിക്കുന്ന പരിപാടി പോലെയായി അത്‌. അങ്ങനെ ഗവർണർ മാറാൻ പാടില്ലായിരുന്നു - ചോദ്യത്തിന്‌ ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home