ഓണമായിട്ടും കേന്ദ്രം ഒരുമണി അരിപോലും അധികം നൽകിയില്ല : മുഖ്യമന്ത്രി

Pinarayi Vijayan
വെബ് ഡെസ്ക്

Published on Aug 27, 2025, 12:23 AM | 1 min read


തിരുവനന്തപുരം

സംസ്ഥാനത്തെ പ്രയാസത്തിലാക്കുന്ന നടപടികളാണ്‌ കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകരിൽനിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്സിഡിയായി 98 കോടി രൂപ സംസ്ഥാനസർക്കാർ വിതരണം ചെയ്തു. കേന്ദ്രം നെല്ല്‌ സംഭരണത്തിനുള്ള താങ്ങുവില സഹായ കുടിശ്ശിക അനുവദിക്കാത്ത പ്രശ്നമുണ്ട്‌. ആ ഘട്ടത്തിലും സബ്‌സിഡി വിതരണം സംസ്ഥാനസർക്കാർ ഉറപ്പാക്കുകയാണ്‌. കൺസ്യൂമർഫെഡ്‌ ഓണച്ചന്തയുടെ സംസ്‌ഥാന ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.


നെൽ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള അടിയന്തര ഇടപെടലും നടത്തുന്നുണ്ട്‌. ഓണക്കാലമായിട്ടും ഒരുമണി അരിപോലും കേന്ദ്രം അധികമായി നൽകിയിട്ടില്ല. പൊതു വിപണി ഇടപെടലിന്റെ ഭാഗമായി വലിയ ആശ്വാസമാണ്‌ പൊതുജനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്നത്‌. ലക്ഷോപലക്ഷം കുടുംബങ്ങൾക്ക്‌ പ്രയോജനപ്പെടും. ഓണം സമൃദ്ധമായി ആഘോഷിക്കാനുള്ള പിന്തുണയാണ്‌ ഒരുക്കുന്നത്‌. നിത്യ ജീവിതവുമായി വലിയതോതിൽ ഇഴചേർന്നുകിടക്കുന്ന സഹകരണ മേഖല ഉത്സവാഘോഷഘട്ടത്തിൽ ജനങ്ങളെ സഹായിക്കാൻ രംഗത്തുവരികയാണ്‌. മുഖ്യമന്ത്രി പറഞ്ഞു.


യോഗത്തിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. രമാദേവിക്ക്‌ നൽകി ആദ്യ വിൽപ്പന മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ആന്റണി രാജു എംഎൽഎ, കൺസ്യ‍ൂമർ ഫെഡ്‌ ചെയർമാൻ പി എം ഇസ്‌മയിൽ, ആർ ശിവകുമാർ, എം എസ്‌ ഷെറിൻ, എസ്‌ പ്രബിത്ത്‌ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home