കർഷകനെ ആക്രമിച്ച് കൊന്ന കാട്ടുപന്നിയെ നാട്ടുകാർ അടിച്ചുകൊന്നു

പാനൂർ: കണ്ണൂരിൽ കർഷകനെ ആക്രമിച്ച് കൊന്ന കാട്ടുപന്നിയെ നാട്ടുകാർ അടിച്ചുകൊന്നു. ഇന്ന് രാവിലെയായിരുന്നു പന്നിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടത് . പാനൂർ വള്ള്യായി സ്വദേശി ശ്രീധരനാണ്(70) മരിച്ചത്. ദേഹമാസകലം കുത്തേറ്റ് ചോരയിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടത്.തുടർന്ന് നാട്ടുകാർ ഒന്നിച്ചിറങ്ങി പന്നിയെ കൊല്ലുകയായിരുന്നു









0 comments