പെട്ടിമുടിക്ക്‌ അറിയാം 
ഒപ്പംനിന്നവരെ

pettimudi landslide
avatar
കെ ടി രാജീവ്‌

Published on Jul 30, 2025, 02:15 AM | 1 min read


ഇടുക്കി

2020 ആഗസ്ത്‌ ആറ്‌, മൂന്നാർ പെട്ടിമുടി നിവാസികളുടെ ജീവിതത്തെ കീഴ്‌മേൽ മറിച്ച ദിവസം. രാത്രി 11.30നായിരുന്നു രണ്ട്‌ കിലോമീറ്റർ അകലെനിന്ന്‌ സർവതും തകർത്തെറിഞ്ഞ്‌ ഉരുളെത്തിയത്‌. നഷ്‌ടമായത്‌ 14 കുട്ടികൾ ഉൾപ്പെടെ 70 പേരുടെ ജീവൻ. യുദ്ധകാലാടിസ്ഥാനത്തിലുള്ള രക്ഷാപ്രവർത്തനവും പുനരധിവാസവും ചരിത്രമായി. മുഖ്യമന്ത്രി ദുരന്തമേഖലയിലെത്തി ജനങ്ങളെ ചേർത്തുപിടിച്ചു. മൂന്നു ദിവസം തിമിർത്തുപെയ്‌ത പെരുമഴയിൽ പെട്ടിമുടി ഡിവിഷനിലെ നാല് ലയങ്ങളുടെ മുകളിലേക്കാണ് ഉരുൾപൊട്ടി വീണത്‌. കണ്ണൻദേവൻ കമ്പനിയിലെ തൊഴിലാളികളാണ് ദുരന്തത്തിൽപ്പെട്ടത്‌.


ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന്‌ രണ്ടുലക്ഷം രൂപവീതം നൽകുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനം നടപ്പായില്ല. എന്നാൽ മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ അഞ്ചുലക്ഷം രൂപവീതം മൂന്നരകോടി രൂപ നൽകി.


ചികിത്സാചെലവ്‌ വഹിച്ചു. എട്ട് കുടുംബങ്ങൾക്ക് കണ്ണൻദേവൻ കമ്പനിയുടെ സഹായത്തോടെ കുറ്റ്യാർവാലിയിൽ ആധുനിക സൗകര്യങ്ങളോടെ വീട്‌ നിർമിച്ചുനൽകി.



deshabhimani section

Related News

View More
0 comments
Sort by

Home