പി സി തോമസിന്റെ പേരിൽ വാട്സ്ആപ്പ് വഴി പണം തട്ടിപ്പിന് ശ്രമം

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി സി തോമസിന്റെ പേരിൽ വാട്സ് ആപ് വഴി പണം തട്ടിപ്പിന് ശ്രമം.നിരവധി പേർക്ക് ഫേക്ക് അക്കൗണ്ടിൽ നിന്ന് പണം ചോദിച്ച് മെസേജ് എത്തി. പിസി തോമസ് സൈബർ പോലീസിൽ പരാതി നൽകി.
വാട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടാനാണ് ശ്രമിച്ചത്. സൈബർ പൊലീസിനെ വിളിച്ച് കാര്യം പറഞ്ഞതായും അവർ കേസ് രജിസ്റ്റർ ചെയ്‌തെന്നും അദേഹം പറഞ്ഞു. താൻ അയച്ചതായി പലർക്കും സന്ദേശം എത്തി. ആരെങ്കിലും പണം നൽകിയിട്ടുണ്ടെങ്കിൽ അത് അപകടമാണെന്ന് പിസി തോമസ് പറഞ്ഞു.









0 comments