മുസ്ലിം വിരുദ്ധ പരാമർശം; പി സി ജോർജ് കോടതിയിൽ കീഴടങ്ങി

p c george
വെബ് ഡെസ്ക്

Published on Feb 24, 2025, 11:33 AM | 1 min read

കോട്ടയം: മുസ്ലിംവിരുദ്ധ പരാമർശ കേസിൽ പി സി ജോർജ് കോടതിയിൽ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിലാണ് കീഴടങ്ങിയത്. ബിജെപി നേതാക്കൾക്കൊപ്പമാണ് കോടതിയിലെത്തിയത്.


ജനുവരി ആറിന് നടന്ന ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശവുമായി ബന്ധപ്പെട്ടാണ് പി സി ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്. യൂത്ത് ലീഗിന്റെ പരാതിയിലാണ് മതസ്‌പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകൾ ചേർത്ത്‌ കേസെടുത്തത്‌.


രാജ്യത്തെ മുസ്ലിങ്ങൾ മുഴുവൻ വർഗീയവാദികളാണെന്നും പാകിസ്ഥാനിലേക്ക്‌ പോകണമെന്നുമാണ് ജോർജ് ചർച്ചയിൽ പറഞ്ഞത്. ഈരാറ്റുപേട്ടയിൽ മുസ്ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചതെന്നും ആരോപിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home