പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ്  എം ജി കണ്ണൻ അന്തരിച്ചു

mg kannan.png
വെബ് ഡെസ്ക്

Published on May 11, 2025, 02:57 PM | 1 min read

പത്തനംതിട്ട: പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് മാത്തൂർ മേലേടത്ത് എം ജി കണ്ണൻ(42) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന്‌ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. തിങ്കൾ വൈകിട്ട്‌ അഞ്ചിന്‌ വീട്ടുവളപ്പിലാണ് സംസ്‌കാരം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അടൂരിലെ കോൺഗ്രസ്‌ സ്ഥാനാർഥിയായിരുന്നു.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് കണ്ണൻ പൊതുരംഗത്തെത്തിയത്. 2005 ൽ ചെന്നീർക്കര പഞ്ചായത്തംഗമായി. 2010, 2015 വർഷങ്ങളിൽ ജില്ലാ പഞ്ചായത്തംഗമായി പ്രവർത്തിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്ന കണ്ണൻ ഇടക്കാലത്ത് ആക്ടിംഗ് പ്രസിഡന്റായും പ്രവർത്തിച്ചു.  


2011-13 ൽ യൂത്ത് കോൺഗ്രസ് പത്തനംതിട്ട പാർലമെന്റ്‌ മണ്ഡലം പ്രസിഡന്റ്‌, യൂത്ത് കോൺഗ്രസ് അസംബ്ലി, മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: സജിതാമോൾ, മക്കൾ: ശിവ കിരൺ, ശിവ ഹർഷൻ.



deshabhimani section

Related News

View More
0 comments
Sort by

Home