യാത്രക്കാരന് ദേഹാസ്വാസ്ഥ്യം; എമിറേറ്റ്സ് വിമാനം 18 മണിക്കൂർ വൈകി

തിരുവനന്തപുരം : തിരുവനന്തപുരത്തുനിന്ന് തിങ്കൾ പുലർച്ചെ നാലിന് പുറപ്പെടേണ്ട എമിറേറ്റ്‌സ് വിമാനം 18 മണിക്കൂർ വൈകി. ദുബായിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നാണ് സമയക്രമം തെറ്റിയത്. ദുബായിൽനിന്ന് പുലർച്ചെ മൂന്നിനെത്തി ഒരുമണിക്കൂറിനുശേഷം പുറപ്പെടേണ്ട വിമാനം രാത്രി 10നാണ് പുറപ്പെട്ടത്. ദുബായിൽനിന്ന് പുറപ്പെട്ട ഉടൻ യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ വിമാനം മസ്‌കത്തിൽ ഇറക്കി. തുടർന്ന് രാവിലെ ആറോടെയാണ് വിമാനം തിരുവനന്തപുരത്തെത്തിയത്.









0 comments