പാലോട് രവിയുടെ രാജി ; ക്ലീൻ ചിറ്റിന് പിന്നിൽ പലതും മുക്കി

തിരുവനന്തപുരം
അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്ന് തരിപ്പണമാകുമെന്ന പാലോട് രവിയുടെ ഫോൺ സംഭാഷണം ചോർത്തി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്‌പ്പിച്ചതിന് പിന്നിൽ വമ്പന്മാരുണ്ടെന്ന് നേതാക്കൾ. പുനസംഘടന ചർച്ച സജീവമായി നിൽക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഡിസിസി കണ്ണുവച്ച ചില ഗ്രൂപ്പ് നേതാക്കളാണ് പിന്നിലെന്നാണ് ആക്ഷേപം.
ഇതുകൊണ്ട്, പാലോടിന് ക്ലീൻ ചിറ്റ് നൽകി മറ്റൊന്നിലേക്കും കടക്കാതെ അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പലതും മുക്കിയെന്ന ആക്ഷേപം ശക്തമാണ്. കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്താനാണ് അങ്ങനെ പറയേണ്ടി വന്നതെന്ന പാലോട് രവിയുടെ മൊഴി മാത്രമെടുത്താണ് ക്ലീൻ ചിറ്റ് നൽകിയത്.
പാലോടിന്റെ രാജിക്ക് പിന്നിൽ മറ്റുചിലർ കൂടി ഉണ്ടെന്നും പുനസംഘടന ചർച്ചയുടെ ഇരയാണെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു. കെ സുധാകരൻ കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ പാലോടിനെ മാറ്റണമെന്ന ആവശ്യമുയർന്നപ്പോഴാക്കെ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സംരക്ഷിച്ചു പോന്നത്. വിശദമായ അന്വേഷണം നടത്തിയാൽ പാലോടിനെതിരായി നീക്കം നടത്തിയവരെ കൂടി കണ്ടെത്താനാകും. എന്നാൽ, അച്ചടക്ക സമിതി തിടുക്കത്തിൽ എല്ലാം അവസാനിപ്പിച്ചു.
തന്നെ ചിലർ കുടുക്കിയതാണെന്ന് ഫോൺ ചോർത്തിയ വാമനപുരം ബ്ലോക്ക് മുന്‍ ജനറല്‍ സെക്രട്ടറി എ ജലീൽ അച്ചടക്ക സമിതിക്ക് മൊഴി നൽകിയിരുന്നു. ഇതൊന്നും പരിഗണിച്ചില്ല. കെ സുധാകരൻ കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ പാലാടിനെ മാറ്റണമെന്ന ആവശ്യമുയർന്നപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് സംരക്ഷിച്ചു പോന്നത്.









0 comments