കേരളത്തോട് നന്ദിപറഞ്ഞ് പലസ്തീന്‍ അംബാസഡര്‍

കൊച്ചി
പലസ്തീന്‍ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാര്‍ഢ്യത്തിനും മനുഷ്യത്വപരമായ നിലപാടിനും ഏറെ നന്ദിയുണ്ടെന്ന് ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ ഡോ. അബ്ദുള്ള എം അബു ഷാവേഷ്. എറണാകുളത്ത് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഗാസ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലസ്തീനിലേത് മുസ്ലിങ്ങളും ജൂതന്മാരും തമ്മിലുള്ള പ്രശ്‌നമല്ല. മനുഷ്യത്വത്തിന്റെ വിഷയമാണ്. നെതന്യാഹുവും സയണിസ്റ്റുകളും ചേര്‍ന്ന് ഇതൊരു മുസ്ലിം– ജൂത പ്രശ്‌നമാക്കി മാറ്റുകയാണ്. എന്നും ഫലസ്തീനെ പിന്തുണച്ച രാജ്യമാണ് ഇന്ത്യ. വര്‍ഷങ്ങള്‍ക്കുമുമ്പ് അറബ്, മുസ്ലിം രാജ്യങ്ങള്‍ക്ക് പുറത്ത് ഫലസ്തീന്റെ സ്വതന്ത്ര രാഷ്ട്ര പ്രഖ്യാപനത്തെ ആദ്യമായി അംഗീകരിച്ച രാജ്യംകൂടിയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു. പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. പി എം എ സലാം, ഫ്രണ്ട്‌ലൈന്‍ അസോസിയറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ തുടങ്ങിയവർ സംസാരിച്ചു.









0 comments