print edition മോയൻസിലെ വണ്ടർകിഡ്‌സ്‌

palakkad moyans varnakkoodaram

പാലക്കാട് ഗവ. മോയൻ എൽപി സ്കൂളിലെ വർണക്കൂടാരത്തിൽ വിദ്യാർഥികൾ കളിക്കുന്നു /ഫോട്ടോ: ശരത് കൽപ്പാത്തി

avatar
സായൂജ്‌ ചന്ദ്രൻ

Published on Nov 14, 2025, 02:45 AM | 1 min read


പാലക്കാട്‌

കളിയും ചിരിയുമായി "വണ്ടർലാൻഡിൽ' ആർത്തുല്ലസിക്കുകയാണ്‌ പാലക്കാട്‌ ഗവ. മോയൻ എൽപി സ്കൂളിലെ കുരുന്നുകൾ. സമഗ്രശിക്ഷാ കേരളയുടെ സ്റ്റാർ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിൽ നിർമിച്ച വർണക്കൂടാരമാണ്‌ ഉല്ലാസം നിറയ്ക്കുന്നത്‌. വഞ്ചിയുടെ മാതൃകയിലുള്ള കവാടവും ഏറുമാടത്തിൽതീർത്ത സ്ലൈഡറും മീൻകുളവുമെല്ലാം ഇവിടെയുണ്ട്‌.


സ്‌പോർട്‌സ്‌ കിറ്റും സൈക്കിളുമുണ്ട്‌. സമീപത്ത്‌ ഒ‍ൗഷധസസ്യങ്ങളുടെ കലവറയായി ‘ഹരിതയിടം’. മനോഹരമായി അലങ്കരിച്ച ക്ലാസിനുള്ളിൽ ഭാഷായിടം, ഗണിതയിടം, ശാസ്‌ത്രയിടം, കരക‍ൗശലയിടം, വരയിടം, നിർമാണയിടം എന്നിങ്ങനെ പഠനത്തിനനുസരിച്ച്‌ പ്രത്യേകം തിരിച്ചിരിക്കുന്നു.


ടിവി, പ്രൊജക്ടർ ഉൾപ്പെടുന്ന ഇ– ഇടം വിനോദത്തിനും വിജ്ഞാനത്തിനും പ്രാധാന്യം നൽകുന്നു. പാട്ടും നൃത്തവും അവതരിപ്പിക്കാൻ ‘കുഞ്ഞരങ്ങ്‌’ എന്നപേരിൽ വേദിയുമുണ്ട്‌. 10 ലക്ഷം രൂപ ചെലവിലൊരുങ്ങിയ വർണക്കൂടാരം കഴിഞ്ഞ ജനുവരിയിലാണ്‌ തുറന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home