പാലക്കാട് ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

എൽഡിഎഫ് സ്ഥാനാർഥികള്‍ | ഫോട്ടോ: ശരത് കല്‍പാത്തി
പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 31 ഡിവിഷനുകളിൽ 22 സീറ്റിൽ സിപിഐ എം മത്സരിക്കും. സിപിഐ അഞ്ച് സീറ്റിലും ജനതാദള്‍ രണ്ട് സീറ്റിലും എന്‍സിപി, കേരള കോണ്‍ഗ്രസ് (എം) എന്നിവര്‍ ഓരോ സീറ്റുകളിലും മത്സരിക്കും.
ഡിവിഷൻ നമ്പർ | ജില്ലാ പഞ്ചായത്ത് ഡിവിഷൻ | സ്ഥാനാർഥി |
1 | അലനല്ലൂർ | സുദർശനൻ മാസ്റ്റർ |
2 | തെങ്കര | പ്രിയ വിജയകുമാർ |
3 | അട്ടപ്പാടി | വി എം ലത്തീഫ് |
4 | കാഞ്ഞിരപ്പുഴ | [പിന്നീട് പ്രഖ്യാപിക്കും] |
5 | കടമ്പഴിപ്പുറം | പ്രമീള സി രാജഗോപാൽ |
6 | കോങ്ങാട് | പി ആർ ശോഭന |
7 | പറളി | ഷഹന ടീച്ചർ |
8 | പുതുപ്പരിയാരം | അഡ്വ.ശോഭന |
9 | മലമ്പുഴ | എസ് ബി രാജു |
10 | പുതുശ്ശേരി | കെ അജീഷ് |
11 | കോഴിപ്പാറ | സിന്ധു |
12 | മീനാക്ഷിപുരം | അഡ്വ.ടി മഹേഷ് |
13 | പൊൽപ്പുള്ളി | എം വി ധന്യ |
14 | കൊടുവായൂർ | എം സലീം |
15 | കൊല്ലങ്കോട് | എൻ സരിത |
16 | നെന്മാറ | കെ എൻ മോഹനൻ |
17 | പല്ലശ്ശേന | ടി എം ശശി |
18 | കിഴക്കഞ്ചേരി | ആർ കാർത്തിക്ക് |
19 | തരൂർ | ആർ രത്നകുമാരി സുരേഷ് |
20 | ആലത്തൂർ | പി കെ ഷിബി കൃഷ്ണ |
21 | കുഴൽമന്ദം | ആർ അഭിലാഷ് |
22 | കോട്ടായി | ആർ ലത |
23 | അമ്പലപ്പാറ | വൈ എൻ ഷീജ |
24 | വാണിയംകുളം | എ സിന്ധുമോൾ |
25 | വാടാനാംകുറുശ്ശി | വി പി സതിദേവി |
26 | ചാലിശ്ശേരി | ടി കെ സുധീഷ്കുമാർ |
27 | കപ്പൂർ | പി എൻ മോഹനൻ |
28 | തിരുവേഗപ്പുറ | റഹീസ ഫിറോസ് |
29 | മുതുതല | ടി പി അഹമ്മദ് |
30 | ചളവറ | കെ മുഹമ്മദ്ഷാദുലി |
31 | ശ്രീകൃഷ്ണപുരം | എ കെ ഷീലാ ദേവി |
കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയം ഇത്തവണ എൽഡിഎഫ് നേടുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. വളരെ മുൻപേ എൽഡിഎഫ് പ്രവർത്തകർ തെരഞ്ഞെടുപ്പിന് സജ്ജരായി. കഴിഞ്ഞതവണ ജില്ലയിലെ ആകെയുള്ള 30 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ 27ലും എൽഡിഎഫ് വിജയിച്ചു. 88 ഗ്രാമപഞ്ചായത്തുകളിൽ 62ലും, 13 ബ്ലോക്ക് പഞ്ചായത്തുകളിൽ 11ലും, ഏഴ് മുനിസിപ്പാലിറ്റികളിൽ അഞ്ചിലും എൽഡിഎഫാണ് ഭരിക്കുന്നത്. കഴിഞ്ഞതവണ നഷ്ടപ്പെട്ടവ ഇത്തവണ തിരിച്ചുപിടിക്കുമെന്നും സുരേഷ്ബാബു പറഞ്ഞു.









0 comments