പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശേരിയിൽ എത്തിച്ചു

എൻ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശേരി എയർപോർട്ടിൽ ഏറ്റുവാങ്ങുന്നു
കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. നെടുമ്പാശേരിയിൽ പൊതുദർശനത്തിനുവെച്ചു. സംസ്ഥാന സർക്കാരിന് വേണ്ടിയും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ആദരാഞ്ജലികൾ അർപ്പിച്ചു. വിമാനത്താവളത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ആയിരങ്ങൾ എത്തി. വെള്ളിയാഴ്‌ച 7 മണി മുതൽ 9 മണിവരെ ചങ്ങമ്പുഴ പാർക്കിൽ മൃതദേഹം പൊതുദർശനത്തിന്‌വെയ്ക്കും. തുടർന്ന് 9.30 മുതൽ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും . 12 മണിയ്ക്ക് ഇടപ്പള്ളി ശ്മശാനത്തിലാണ് സംസ്‌കാരം.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു പഹൽഗാമിൽ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളായിരുന്നു. 2019 ലെ പുൽവാമ ആക്രമണത്തിനുശേഷം താഴ്‌വരയിലുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണിത്.









0 comments